പേരാമ്പ്ര: സി പി ഐ എം പാര്‍ട്ടി ഓഫീസിന് തീയിട്ടു. ഇന്നലെ രാത്രിയാണ് വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്. ഓഫീസിലെ ഫര്‍ണ്ണിച്ചറുകളും മറ്റ് ഫയലുകളും സംഭവത്തില്‍ കത്തി നശിച്ചു.
സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വഴിയാത്രക്കാരാണ് ഓഫീസില്‍ തീയിട്ട വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി തീ അണയ്ക്കുകയിരുന്നു.
മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ സംസ്ഥാന വ്യാപകമായി അക്രമം ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലും അക്രമസംഭവങ്ങള്‍ തുടരുകയാണ്.
Discussion about this post