പേരാമ്പ്ര: ജോലിക്കിടെ കരിങ്കല്ല് ദേഹത്ത് വീണ് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുതുകാട് പുത്തലത്ത് മീത്തൽ അബ്ദുൾ സലാം (44) ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു അപകടം. പന്തിരിക്കരയിൽ കരിങ്കല്ല് കൊണ്ട് കെട്ടിയ കയ്യാല ഇടിഞ്ഞ് റോഡിലേക്ക് വീണ കല്ല് മാറ്റുന്നതിനിടെ, വീണ്ടും കയ്യാല ഇടിയുകയും കല്ല് അബ്ദുസലാമിന്റെ തലയിൽ പതിക്കുകയുമായിരുന്നു.ചികിത്സ തുടരുന്നതിനിടെ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.
Discussion about this post