

കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. പേരാമ്പ്ര സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്. കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ അവധിക്കെത്തി അവിടെ താമസിക്കുമ്പോഴാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.ആ

സമയത്ത് കുട്ടിക്ക് ഇക്കാര്യം ആരോടും പറയാന്‍ സാധിച്ചിരുന്നില്ല. സ്കൂളിലെത്തിയ കുട്ടിക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് അധ്യാപകര്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുന്നത്. ഈ കൗണ്‍സിലിംഗിലാണ് പീഡനവിവരത്തെക്കുറിച്ച് കുട്ടി പറയുന്നത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിനെ

അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്നലെ കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.








































Discussion about this post