പയ്യോളി: മൂന്നാം ഗഡു പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും ഡി എ കുടിശികയും ഉടൻ അനുവദിക്കുക, കേന്ദ്രം അനുവദിച്ച മൂന്ന് ഗഡുക്കൾ ഉടൻ അനുവദിക്കുക, മെഡിസപ്പ് അപാകത പരിഹരിച്ച് എത്രയും പെട്ടെന്ന് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.

പയ്യോളി സബ് ട്രഷറി ഓഫീസിന് മുന്നിൽ നടന്ന ധർണ ജില്ലാ വൈസ് പ്രസിഡണ്ട് ഗൗതമൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതി അംഗം അഡ്വ. പി ജയഭാനു മുഖ്യ പ്രഭാഷണം നടത്തി.
വടക്കയിൽ ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഭാരതീയ വിചാര കേന്ദ്രം ജില്ലാ സെക്രട്ടറി പി പി ബാലഗോപാൽ, പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് കെ ഉദയകുമാർ, സെക്രട്ടറി സി ബാലകൃഷ്ണൻ, ഒ മാധവൻ, തലോടി ഭാസ്കരൻ മാസ്റ്റർ പ്രസംഗിച്ചു.

കെ ഭാസ്കരൻ സ്വാഗതവും വി പി രാജൻ നന്ദിയും പറഞ്ഞു.
സംഘ് പയ്യോളി ബ്ലോക്ക് പ്രസിഡണ്ട് ആയിരിക്കെ നിര്യാതനായ വി കേളപ്പന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്.





Discussion about this post