കാക്കനാട്: ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെ വാഹനമോടിച്ച് പിടിച്ചാല്‍ പിഴ അടച്ചു രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട. 500 രൂപ ഫൈന്‍ വാങ്ങിവിടുന്ന പതിവു രീതിക്കു പകരം ഡ്രൈവറുടെ ലൈസന്‍സ് കൂടി സസ്‌പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.
അപകടങ്ങള്‍ക്കു കാരണമാകുന്ന നിയമലംഘനങ്ങള്‍ക്കു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീം കോടതി സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്തവരുടെ ലൈസന്‍സ് തെറിപ്പിക്കാന്‍ തീരുമാനിച്ചത്.
ജില്ലയില്‍ ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇടാതെ വണ്ടിയോടിച്ചതിന് മാര്‍ച്ച് മുതല്‍ ജൂണ്‍വരെ 48 പേരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്നു മുതല്‍ ആറുമാസം വരെയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്.
Discussion about this post