ന്യൂഡൽഹി: പെഗാസസ് കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിയമിച്ച സാങ്കേതിക സമിതിക്ക് കൂടുതൽ സമയം അനുവദിച്ചു. നാലാഴ്ച കൂടിയാണ് സുപ്രീംകോടതി സമയം നീട്ടി നൽകിയത്. ജൂണ്‍ 20 ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകി. കോടതി നിയോഗിച്ച ജഡ്ജിക്കാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
അതേസമയം, അന്വേഷിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ. പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ അന്വേഷിക്കാൻ ജസ്റ്റിസ് ആർ വി രവീന്ദ്രന്‍റെ മേൽനോട്ടത്തിലുള്ള സമിതിയാണ് കോടതി രൂപീകരിച്ചത്.
പെഗാസസ് ചാരക്കേസുമായി ബന്ധപെട്ട് 29 മൊബൈൽ ഫോണുകൾ പരിശോധിച്ചെന്ന വിവരം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു. മാധ്യമപ്രവർത്തകരുടെ മൊഴികൾ സമിതി രേഖപ്പെടുത്തി. സാങ്കേതിക സമിതി അന്വേഷണത്തിനായി ഒരു സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചു.
Discussion about this post