കൊച്ചി: പീഡനക്കേസിൽ പ്രതിയായ ലിജു കൃഷ്‌ണ സംവിധാനം ചെയ്ത ‘പടവെട്ട്’ സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ലിജു കൃഷ്‌ണയ്ക്കെതിരേ ക്രിമിനൽ കേസുണ്ടെന്നും വിചാരണ പൂർത്തിയാകും വരെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നുമായിരുന്നു ആവശ്യം.

എന്നാൽ, പരാതിക്കാരിയുടെ ആരോപണങ്ങൾ ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ആ നിലയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രസർക്കാരും സെൻസർ ബോർഡും വിശദീകരിച്ചു. ഇതു കണക്കിലെടുത്ത് ജസ്റ്റിസ് വി.ജി. അരുൺ ഹർജി തള്ളുകയായിരുന്നു. യുവതിയുടെ ആവശ്യം സെൻസർ ബോർഡ് നേരത്തേ നിഷേധിച്ചതാണെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ ജയശങ്കർ വി. നായർ അറിയിച്ചു.

നിവിൻ പോളി നായകനായ പടവെട്ട് സിനിമയുടെ തിരക്കഥയിലുൾപ്പെടെ വിലയേറിയ നിർദേശങ്ങളും സഹായങ്ങളും താൻ നൽകിയിട്ടുണ്ടെന്നും ഇവയുടെ ക്രെഡിറ്റ് തട്ടിയെടുത്ത് ലിജു കൃഷ്‌ണ ചിത്രം പുറത്തിറക്കുന്നത് തന്നോടു കാട്ടുന്ന നീതികേടാണെന്നുമാണ് യുവതിയുടെ ആരോപണം.



































Discussion about this post