കോട്ടയം : പച്ചക്കറി ലോറിയിലെ കയര്‍ കുരുങ്ങി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. സംക്രാന്തിയില്‍ ഇന്ന് രാവിലെയാണ് സംഭവം. സംക്രാന്തി സ്വദേശി മുരളി(50)യാണ് മരിച്ചത്. ഏറ്റുമാനൂരില്‍ നിന്നും കോട്ടയത്തേക്ക് പോയ പച്ചക്കറി ലോറിയിലെ കയര്‍ മുരളിയുടെ കാലില്‍ കുരുങ്ങുകയായിരുന്നു. മുരളിയുമായി ലോറി 100 മീറ്റര്‍ മുന്നോട്ട് പോയി. മുരളിയുടെ ഒരുകാ
ല്‍ അറ്റുപോയ നിലയിലാണ്. സംഭവം ലോറിയുടെ ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. ലോറിയില്‍ നിന്നും നഷ്ടപ്പെട്ടുപോയ കയര്‍ അന്വേഷിച്ചു വന്നപ്പോള്‍ നാട്ടുകാരാണ് അപകടവിവരം പറയുന്നത്. ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. അതേസമയം, ഇതേ ലോറിയുടെ കയര്‍ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും പരിക്കേറ്റു. പെരുമ്പായിക്കാട് സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post