കൊയിലാണ്ടി: കാൽനടയാത്രികൻ ലോറിയിടിച്ച് മരിച്ചു. ഇടിച്ചിട്ട ലോറി നിർത്താത പോയി. ദേശീയപാതയിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപമാണ് കാൽനട യാത്രക്കാരനായ ആലപ്പുഴ മാരാരിക്കുളം സ്വദേശി ചെറുവിള ക്ഷേത്രത്തിന് സമീപം പാവനാട്ടു കോളനിയിൽ ബിജുമോൻ (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.
ബിജുമോൻ ജോലിയാവശ്യത്തിനായാണ് കൊയിലാണ്ടിയിലെത്തിയതെന്ന് കരുതുന്നു. ഇടിച്ചിട്ട് കടന്നു കളഞ്ഞ ലോറി കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് ഭാഗത്തേക്കാണ് ലോറി കടന്നുപോയത്. ഈ ഭാഗത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



































Discussion about this post