തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുന്‍ എം എല്‍ എ പി സി ജോര്‍ജിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
മുൻ എം എൽ എ എന്ന പരിഗണനയും പ്രായത്തെ മാനിച്ചുമാണ് ജാമ്യം നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. സമാനമായ പ്രസംഗങ്ങൾ ആവർത്തിക്കരുത്. അന്വേഷണവുമായി സഹകരിക്കണം. ചോദ്യം ചെയ്യലിന് ഹാജരാവണം തുടങ്ങി നിരവധി ഉപാധികളും കോടതി നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കും.
ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ജോര്‍ജിനെ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് പ്രശ്നമെന്ന് ഡി ജി പി വ്യക്തമാക്കി. ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്ന് പി സി ജോര്‍ജ് മറുപടി നല്കി. ജാമ്യം നല്കിയാല് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗം നടത്തില്ലെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു.
വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്. കൊച്ചിയില്‍ അറസ്റ്റ് ചെയ്ത ജോര്‍ജിനെ ബുധനാഴ്ച അര്‍ധരാത്രിയിലാണു പൊലിസ് തിരുവനന്തപുരത്ത് എത്തിച്ചത്. ആദ്യം നന്ദാവനം എ ആര് ക്യാംപിലേക്കാണു കൊണ്ടു പോയത്. തുടര്‍ന്ന് ഇന്നലെ രാവിലെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു.
Discussion about this post