തിരുവനന്തപുരം സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പി സി ജോർജിനെ അറസ്റ്റ് ചെയ്തു. ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്.
മ്യുസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോളാര്‍ കേസിലെ പ്രതി കൊടുത്ത രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. പി സി ജോർജിനെതിരെ ജാമ്യം ഇല്ലാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പി സി ജോര്‍ജിനെതിരെ നേരത്തെ തന്നെ ജാമ്യമില്ലാക്കുറ്റം ചുമത്തിയിരുന്നു. കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനും, കലാപം നടത്താനും ഗൂഡാലോചന നടത്തിയെന്നായിരുന്നു കേസ്. കന്റോണ്‍മെന്റ് പൊലീസാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ കേസില്‍ പി.സി ജോര്‍ജ് അറസ്റ്റിലാകുന്നത്.
ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇത്തരത്തില്‍ പീഡനപരാതിയുള്ള വിവരം പി.സി.ജോര്‍ജിനെ അറിയിക്കുന്നത്. പിന്നീട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട്
മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്കിയ ഗൂഢാലോചന കേസിലാണ് പി.സി. ജോര്‍ജിനെ ഇന്നു ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി.സി. ജോര്‍ജും സ്വപ്ന സുരേഷുമാണ് പ്രതികള്‍.
Discussion about this post