പയ്യോളി: കാഴ്ച പരിമിതനാണ് അഷ്റഫ്. കിടപ്പു രോഗിയായ ഉമ്മയുമുണ്ട്.അതുകൊണ്ടുതന്നെ പുറത്തേക്ക് പോകാനും ഉമ്മയെ ആശുപത്രിയിൽ എത്തിക്കുന്നതിനുമൊക്കെ ബുദ്ധിമുട്ടുകയാണ് പയ്യോളി നെല്ല്യേരി മാണിക്കോത്ത് ചെട്ട്യാം വീട്ടിൽ അഷ്റഫ്. അഷ്‌റഫ് മാത്രമല്ല, ഹൃദ്‌രോഗിയായ പി ടി ചന്ദ്രൻ, വയോധികനായ ഓമന തുടങ്ങിവരൊക്കെ, കുടുംബങ്ങളും റോഡില്ലാത്തതിൻ്റെ ദുരിതത്തിലാണ്. മേലടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് നടപ്പാതകൾ നിർമിച്ചിട്ടുണ്ട്.. പറഞ്ഞിട്ടെന്ത് കാര്യം?
ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് രണ്ട് നടപ്പാതകൾ ഇവരുടെ പ്രദേശത്തിന് ഇരുഭാഗത്തുമായുണ്ട്. നെല്ല്യേരി മാണിക്കോത്ത് – പുളിക്കു മഠത്തിൽ നടപ്പാതയും രണ്ടാമത്തേത് വരുണ്ട താഴ ഫൂട്പാത്തുമാണ്.
പുളിക്കു മഠത്തിൽ ഫൂട് പാത്ത് 120 മീറ്റർ പൂർത്തീകരിച്ചത് 4 ലക്ഷം രൂപ ചിലവഴിച്ച്. വരൂണ്ട ഫൂട് പാത്ത് രണ്ടു ലക്ഷം രൂപയിലും പൂർത്തീകരിച്ചു. ഈ രണ്ടു പദ്ധതികളും ബ്ലോക്ക് പഞ്ചായത്തിൻ്റെ എസ് സി ഫണ്ടുപയോഗിച്ചാണ് പൂർത്തീകരിച്ചതെങ്കിലും ഇവിടെയുള്ള നാലോളം എസ് സി കുടുംബങ്ങൾക്ക് പ്രയോജനകരമല്ലെന്നതാണ് വസ്തുത.
നിലവിലുള്ള ഇരു ഫൂട്പാത്തുകൾക്കുമിടയിൽ 40 മീറ്റർ ദൂരം കൂടി ഉപയോഗിച്ചാൽ ഇവിടെയുള്ള എസ് സി കുടുംബങ്ങൾക്കടക്കം നിരവധി കുടുംബങ്ങൾക്ക് അനുഗ്രഹമാകും. രോഗ ദുരിതമനുഭവിക്കുന്നവർക്ക് ഒരു പരിധി വരെ ആശ്വാസമാകും. പക്ഷെ, എന്ന്..? എന്നതാണ് ഇവരുടെ ആശങ്ക.
Discussion about this post