പയ്യോളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അശ്ലീല ചുവയിൽ സംസാരിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. പള്ളിക്കരയിൽ താമസിക്കുന്ന പയ്യോളി മൂപ്പിച്ചതിൽ കെ.പി സുനീർ (34) ആണ് അറസ്റ്റിലായത്. ജൂൺ ഏഴിനാണ് സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിനാണ് കേസെടുത്തത്. പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ പോക്സോ കേസ് ആണിത്. നേരത്തേ കേസിലുൾപ്പെട്ട ബാലകൃഷ്ണൻ (77), നാസർ (48) എന്നിവർ റിമാൻ്റിലാണുള്ളത്.
Discussion about this post