പയ്യോളി: അര മണിക്കൂറിനിടെ നടന്ന രണ്ട് വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഇരുവരേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ പോലീസ് സ്റ്റേഷന് സമീപത്തായാണ് 10:30 യോടെയുണ്ടായ അപകടത്തിൽ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെകോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാമത്തെ അപകടത്തിൽ പയ്യോളി പേരാമ്പ്ര സംസ്ഥാന പാതയിൽ നെല്ല്യേരി മാണിക്കോത്തിന് സമീപം ഗുഡ്സ് ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ച് പള്ളിക്കര സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു. തിക്കോടിയിൽ നിന്നും തേങ്ങ കയറ്റി വരികയായിരുന്ന ഗുഡ്സ് ഓട്ടോ എതിരേ വന്ന കാറിനെ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു.
Discussion about this post