പയ്യോളി: ജനകീയാസൂത്രണം 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി വ്യക്തികൾക്കുള്ള ആനുകൂല്യങ്ങളായ ഇടവിളകൃഷി കിറ്റ്, നേന്ത്ര വാഴക്കന്ന് തുടങ്ങിയവ കിഴൂർ നായനാർ സ്റ്റേഡിയത്തിൽ വെച്ച് വിതരണംചെയ്തു.നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് തയ്യിൽ ബാലകൃഷ്ണന് കിറ്റ് നൽകി വിതരണോദ്ഘടനം നിർവഹിച്ചു.
ചടങ്ങിൽ വൈസ് ചെയർമാൻ സി പി ഫാത്തിമ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ,കൗൺസിലർമാരായ സിജിന പൊന്നേരി, സി കെ ഷഹനാസ്, കാര്യാട്ട് ഗോപാലൻ, ഷജിമിന, റസിയ ഫൈസൽ, ഷൈമ മണത്തല, കൃഷി ഓഫീസർ അമ്പിളി എലിസബത്ത്, കൃഷി അസിസ്റ്റൻറ് മുഹമിൻ അലി എന്നിവർ പ്രസംഗിച്ചു
Discussion about this post