
പയ്യോളി: കോട്ടക്കൽ അഴിമുഖത്ത് ‘മിനി ഗോവ’യിൽ കഞ്ചാവ് പിടികൂടി. മൂന്ന് ചെറുപൊതികളിലായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയതെന്ന് നാട്ടുകാർ പറഞ്ഞു. പയ്യോളി ബിസ്മിനഗർ സ്വദേശി റംഷിദിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.

കോട്ടക്കൽ അഴിമുഖത്ത് മിനി ഗോവയിൽ വില്പനക്കെത്തിച്ചതാണ് കഞ്ചാവെന്നാണ് കരുതുന്നത്. മൂന്ന് യുവാക്കളുണ്ടായിരുന്നെന്നും മറ്റ് രണ്ടു പേർ ഓടി രക്ഷപ്പെട്ടതായി കരുതുന്നുവെന്നും നാട്ടുകാർ പറയുന്നു.
പയ്യോളി പോലീസ് എസ് ഐ എസ് എസ് ശ്രീജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Discussion about this post