പയ്യോളി: റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു.
മണിയൂർ എലിപ്പറമ്പത്ത് മുക്കിൽ കുന്നുമ്മൽ ശശിധരനാണ് (58) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം.
കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിടിച്ചാണ് മരിച്ചത്.
ഭാര്യ: മല്ലിക
മകൻ: അശ്വിൻ
പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post