പയ്യോളി: പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ട് സി ഐ ടി യു നേതാവ് എളമരം കരീമിൻ്റെ പ്രസ്ഥാവനയിൽ പ്രതിഷേധിച്ച് ബി ജെ പി, യുവമോർച്ച പ്രവർത്തകർ പയ്യോളിയിൽ എളമരം കരീമിൻ്റെ കോലം കത്തിച്ചു.


സംഘപരിവാറിനു ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നാണ് എളമരം കരീം എം പി പറഞ്ഞത്. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്കു യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നായിരുന്നു കരീമിന്റെ പരിഹാസം.






































Discussion about this post