പയ്യോളി : ഗവ: ടെക്നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ 2026 – 27 അധ്യായന വർഷത്തേക്കുള്ള എട്ടാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. സാധാരണ ഹൈസ്കൂൾ വിദ്യഭ്യാസത്തോടൊപ്പം സാങ്കേതികവും, ഉൽപ്പാദനക്ഷമവുമായ തൊഴിൽ നൈപുണ്യങ്ങൾ കൂടി പകർന്നു നൽകുന്നതാണ് ടെക്നിക്കൽ ഹൈസ്കൂൾ പഠനം.
എൻജിനീയറിംങ്ങ് ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ മുൻതൂക്കം നൽകുന്ന രീതിയിലാണ് പാഠ്യപദ്ധതി. ഇലക്ട്രിക്കൽ , ഓട്ടോമൊബൈൽ, വെൽഡിംങ്ങ്, ഫിറ്റിംങ്ങ് ട്രേഡുകളിലേക്ക് ഏഴാം ക്ലാസ്സ് വിജയിച്ചവർ www.Polyadmission.org എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി അപയ്യോളിപേക്ഷിക്കണം.
സ്കൂളിൽ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 98463472 83, 8547831492 എന്നീ നമ്പരുകളിൽ കോൺടാക്റ്റ് ചെയ്യുക.




































Discussion about this post