പയ്യോളി: ശ്രീ കരിമ്പുള്ളിക്കാവ് ഓടക്കാളി ഭദ്രകാളിക്ഷേത്രം കലങ്കരി മഹോത്സവം കൊടിയേറി. ക്ഷേത്രം ശാന്തി നിഗീഷിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് കർമം നിർവഹിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 ന് മധ്യാഹ്നപൂജ, വൈകീട്ട് 6.30 ന് ദീഹരാധന, 6.40 ന് ചെണ്ടമേളം, 19 ബുധനാഴ്ച രാവിലെ 6 ന് ഉഷഃപൂജ, 12 ന് മധ്യാഹ്നപൂജ, വൈകീട്ട് 6.30 ന് ദീപാരാധന, രാത്രി 7.50 ന് മേളത്തോട് കൂടി താലപ്പൊലി എഴുന്നള്ളത്ത്, 20 വ്യാഴാഴ്ച രാവിലെ 6 ന് ഉഷഃപൂജ, 12 ന് മധ്യാഹ്ന പൂജ, വൈകീട്ട് 6.30 ന് ദീപാരാധന, 6.40 ന് ചെണ്ടമേളം,
21 വെള്ളിയാഴ്ച രാവിലെ 5 ന് ഗണപതിഹോമം, 6 മുതൽ പ്രഭാത ഭക്ഷണം, 8 ന് ശ്രീ ഭദ്രകാളി, ശ്രീ കുറുംബ, വിഷ്ണുമായ, വസൂരിമാല വേട്ടയ്ക്കൊരുമകൻ, എന്നീ ദേവി ദേവൻമാരുടെ തിരുവായുധങ്ങൾ, പഞ്ചാരിമേളത്തിന്റെ അകമ്പടിയോടുകൂടി ക്ഷേത്രപ്രദക്ഷിണം ചെയ്യുന്ന കലശാട്ടവും ആയുധം എഴുന്നള്ളത്തും, തുടർന്ന്, വസൂരിമാല ഭഗവതിക്ക് മഞ്ഞൾപ്പൊടി ചാർത്തൽ, ഉച്ചയ്ക്ക് 12 മുതൽ 3 വരെ ദേവിപ്രസാദമായ അന്നദാനം, വൈകീട്ട് 3 ന് ശ്രീകുറുംബ ഭഗവതിക്ക് കലശം, 4 ന് ശ്രീ ഭദ്രകാളിയുടെ പുറപ്പാട്, 6.30 ദീപാരാധന, രാത്രി 7 ന് കുട്ടിച്ചാത്തൻ കലശത്തോടു കൂടി നിയോഗം വിഷ്ണുമായ,
8 ന് കടലമ്മയുടെ ഗുരുതി, 9 ന് വസൂരിമാല ഭഗവതിയുടെ ഗുരുതിയോട് കൂടി പുറപ്പാട്, 10 ന് ഘണ്ഠാകർണ്ണനും, വീരഭദ്രനും ഗുരുതി (നിയോഗം), 11 ന് ശ്രീ ഭദ്രകാളിയുടെ ഗുരുതിയോടു കൂടി പുറപ്പാട്, 12 ന് വേട്ടയ്ക്കൊരുമകൻ കലശത്തോടുകൂടി നിയോഗം,
29 ന് ശനിയാഴ്ച വൈകീട്ട് 3 ന് ശേഷം കലങ്കരി (പൊങ്കാല), തുടർന്ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.
Discussion about this post