പയ്യോളി: അയനിക്കാട് സ്വദേശിയായ യുവാവ് യു എ ഇ യിലെ ഷാർജയിൽ ഹൃദയാഘാതത്താൽ അന്തരിച്ചു. കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം മമ്പറം ഗേറ്റ് ചോനോത്ത് വളപ്പിൽ ഭാസ്കരന്റെ മകൻ സി വി ഷാജിത്ത് (46) ആണ് ഒരാഴ്ച മുമ്പ് ഷാർജയിൽ മരിച്ചത്.

ഇൻ്റീരിയർ ഡിസൈൻ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ബുധനാഴ്ച രാവിലെ 6.30 ന് കരിപ്പൂർ എയർപോർട്ടിൽ എത്തിക്കും, തുടർന്ന് 9 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
ഭാര്യ: ഷിജിന
മക്കൾ: ദ്രുപത്, ധ്വനി
മാതാവ്: വിമല
സഹോദരങ്ങൾ: ഷിനിൽ, ഷിജിത്ത്.

Discussion about this post