പയ്യോളി: സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മലബാർ
കേളപ്പനെ പയ്യോളി സാംസ്കാരിക വേദി അനുസ്മരിച്ചു. നാടക പ്രവർത്തകനും അഭിനേതാവുമായിരുന്ന കേളപ്പൻ അറിയപ്പെടുന്ന ഒരു പൊതു പ്രവർത്തകൻ കൂടിയായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു പ്രശസ്ത എഴുത്തുകാരൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.
രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു. മേലടി മുഹമ്മദ്, ഇബ്രാഹിം തിക്കോടി, പ്രേമൻ കേദാരം, പള്ളിക്കര കരുണാകരൻ, പുഷ്പൻ തിക്കോടി, വിനീത് മേലടി ,എം ഫൈസൽ, റഷീദ് പാലേരി, ടി പി നാണു, വി എം ഷാഹുൽ ഹമീദ്, സോമൻ മേലടി, എൻ ബാലഗോപാലൻ, വി കുഞ്ഞബ്ദുള്ള, ശശി മാസ്റ്റർ, ചന്ദ്രൻ കണ്ടോത്ത്, ടി നാരായണൻ മാസ്റ്റർ, എം ടി നാണു മാസ്റ്റർ, ഇക്ബാൽ കായിരികണ്ടി, അഷ്റഫ് പുഴക്കര പ്രസംഗിച്ചു.
Discussion about this post