
തിക്കോടി: പയ്യോളി റോട്ടറി ക്ലബ് അംഗപരിമിതർക്കായി 20 ചക്ര കസേരകൾ വിതരണം ചെയ്തു. പയ്യോളി നഗര സഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. തൃക്കോട്ടൂർ യു പി സ്കൂളിൽ വെച്ച് നടത്തിയ പരിപാടി പയ്യോളി റോട്ടറി ക്ലബ് പ്രസിഡൻ്റ് പി കെ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.


വാർഡ് മെമ്പർ ജയകൃഷ്ണൻ ചെറുകുറ്റി, സ്കൂൾ മാനേജർ ഇ കെ രാജകൃഷ്ണൻ, ഹെഡ്മിസ്ട്രസ് ഡി ജയറാണി പ്രസംഗിച്ചു.
റോട്ടറി ഡിട്രിക്റ്റ് ഓഫീസർ പി രാജ്കുമാർ പദ്ധതി വിശദികരിച്ചു.

രവികുമാർ മടാവിൽ നന്ദി പറഞ്ഞു. വിവിധ പാലിയേറ്റിവ് യൂണിറ്റുകൾ സന്നദ്ധ സംഘടനകൾ ക്ലബുകൾ എന്നിവ മുഖേനയാണ് വീൽചെയറുകൾ കൈമാറിയത്
വിനീത് തിക്കോടി, പ്രദീപ് തണ്ടോറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Discussion about this post