പയ്യോളി: മദ്യ നിർമാണത്തിനായി തയ്യാറാക്കി വെച്ച വാഷും വാറ്റുപകരണങ്ങളും പിടികൂടി. നഗരസഭയിലെ 11-ാം ഡിവിഷൻ അയനിക്കാട് മഠത്തിൽ മുക്കിൽ നിന്നുമാണ് 80 ലിറ്റർ വാഷ് പിടികൂടിയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോഴിത്തട്ടതാഴ വിജനമായതെങ്ങിൻ തോപ്പിൽ മൂന്നു ഡ്രമ്മുകളിലും കാനിലുമായി സൂക്ഷിച്ച വാഷാണ് പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ടെടുത്തത്.

പയ്യോളി എസ് ഐ മോഹനൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഷ് പിടികൂടിയത്.



Discussion about this post