പയ്യോളി: നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് നടത്തിയ സ്ഥാപന പരിശോധനയിൽ നിരോധിച്ച 15 കിലോ ഏകോപയോഗ പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തു. 38 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 6 സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്കുകൾ പിടിച്ചെടുക്കുകയും നോട്ടീസ് നല്കുകയും ചെയ്തു.
സഫാത്ത് സൂപ്പർ സ്റ്റോർ, ശ്രീകൃഷ്ണ വെജിറ്റബിൾസ്, കെ വി സ്റ്റോർ, കൈലാസ് ഫുഡ്സ്, സന്തോഷ് ബേക്കറി, ഡിമാർട്ട് സൂപ്പർമാർക്കറ്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തത്.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി ചന്ദ്രൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡി ആർ രജനി,
ബാബു ചേനോളി എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ തീരുമാനം.
Discussion about this post