പയ്യോളി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 ലെ വനിതാ ഘടക പദ്ധതികൾ രൂപീകരിക്കുന്നതിനായി വനിതാ സഭ നഗരസഭ ഹാളിൽ വെച്ച് ചേർന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ പങ്കെടുത്ത വനിതാ സഭയിൽ നിന്ന് ഉയർന്ന് വന്ന പദ്ധതി നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു.

നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ വനിതാ സഭ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ സി പി ഫാത്തിമ അധ്യക്ഷത വഹിച്ചു.

സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എം ഹരിദാസ് ,കെ.ടി വിനോദ്, സി സുജല, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മഠത്തിൽ നാണു മാസ്റ്റർ, നഗരസഭാംഗങ്ങളായ അൻവർ കായിരികണ്ടി, സി കെ ഷഹനാസ്, മുൻ നഗര സഭാധ്യക്ഷ വി ടി ഉഷ, ആസൂത്രണ സമിതി അംഗം സബീഷ് കുന്നങ്ങോത്ത് എന്നിവർ സംസാരിച്ചു.
നഗര സഭംഗം വി കെ ഗിരിജ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി ജിഷ നന്ദിയും പറഞ്ഞു.



Discussion about this post