പയ്യോളി: നഗരസഭയുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തുടക്കമായി. ഒരില ഒരുതുള്ളി ഒരിടം ക്ലീൻപയ്യോളി പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ‘വർഷം മുന്നൊരുക്കം- 22’ എന്ന പേരിലാണ് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭയിൽ നടത്തുന്നത്. നഗരസഭയുടെ 6 കിലോമീറ്റർ ദൂരമുള്ള കടലോരം ശുചീകരിച്ച് നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

വരും ദിവസങ്ങളിൽ നഗരസഭയിലെ കടലോര ശുചീകരണം പൂർത്തീകരിക്കും. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ വി കെ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ എ പി റസാഖ്, കെ സി ബാബുരാജ്, അൻവർ കായിരികണ്ടി, പി എം റിയാസ്, നിഷ ഗിരീഷ്,

നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി ചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി പി പ്രകാശൻ, പി ജിഷ, ഡി ആർ രജനി പ്രസംഗിച്ചു.
ഹരിത കർമ്മസേന അംഗങ്ങളും ക്ലീൻ പയ്യോളി പ്രവർത്തകരും നഗരസഭ ശുചീകരണ തൊഴിലാളികളും നാട്ടുകാരും ശുചീകരണത്തിൽ പങ്കെടുത്തു.

രണ്ടാം ഘട്ടം പ്രവർത്തനത്തിൻ്റെ ഭാഗമായി തുടർച്ചയായി ഒരു മാസക്കാലമായി ശുചീകരണം നടന്നു വരികയാണ്. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളും, പാതയോരങ്ങളും വ്യത്തിയാക്കി 50 ടൺ അജൈവപാഴ് വസ്തുക്കളാണ് ശേഖരിച്ചു. ക്ലീൻ പയ്യോളി പദ്ധതിയുടെ ഭാഗമായി 50 പേരാണ് ജോലി ചെയ്യുന്നത്. കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തം കൂടി ഉറപ്പു വരുത്തിയാണ് പൊതു ഇടങ്ങളും, ചെറു ടൗണുകളും ശുചീകരിക്കുന്നത്. ഡിവിഷൻ തല ആരോഗ്യ ശുചിത്വ കമ്മറ്റികളുടെ മേൽനോട്ടത്തിൽ വർഷം മുന്നൊരുക്കം-22 മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭയിലെ എല്ലാ വാർഡുകളിലും നടത്തും.
300 ചാക്ക് അജൈവ പാഴ് വസ്തുക്കൾ കടലോരത്ത് നിന്നും ശേഖരിച്ചു.
Discussion about this post