പയ്യോളി: നഗരസഭ പട്ടികജാതി വികസന പദ്ധതി പ്രകാരം നഗര സഭാ പരിധിയിലെ 17 വിദ്യാർത്ഥികൾക്ക് ലാപ്പ് ടോപ്പുകൾ വിതരണം ചെയ്തു. നഗര സഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ പി എം ഹരിദാസൻ, സുജല ചെത്തിൽ, വി കെ അബ്ദുറഹിമാൻ, കെ ടി വിനോദൻ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി ചന്ദ്രൻ സ്വാഗതവും കൗൺസിലർ കെ കെ സ്മിതേഷ് നന്ദിയും പറഞ്ഞു.

Discussion about this post