പയ്യോളി: സംസ്ഥാന സർക്കാരിൻ്റെ ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി പയ്യോളി നഗരസഭ ജലനടത്തം സംഘടിപ്പിച്ചു. നഗരസഭയിലെ തോടുകളിൽ തെളിനീർ ഒഴുകുന്നതിന് തോടുകളിലെ നിലവിലെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായിണ് ജലനടത്തം സംഘടിപ്പിച്ചത്.
ജല നടത്തം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ സി പി ഫാത്തിമ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ പി എം ഹരിദാസൻ, വി കെ അബ്ദുറഹിമാൻ, കെ.ടി വിനോദൻ,
നഗരസഭാംഗങ്ങളായ സി കെ ഷഹനാസ്, റസിയാ ഫൈസൽ, അൻസില ഷംസു, ഷെജ്മിന, ഷൈമ മണന്തല, അൻവർ കായിരിക്കണ്ടി , ചെറിയാവി സുരേഷ് ബാബു, കാര്യാട്ട് ഗോപാലൻ, മനോജ് ചാത്തങ്ങാടി നഗര സഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി ചന്ദ്രൻ, ടി പി പ്രജീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി ജിഷ, ഡി ആർ രജനി, സാനിറ്റേഷൻ വർക്കർ ബാബു ചേനോളി പ്രസംഗിച്ചു.
ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തിയാണ് തോടുകളുടെ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്. തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ തല ജല സമിതി രൂപീകരിച്ചു. ഡിവിഷൻ തലത്തിലും സമിതികൾ രൂപീകരിക്കും.
Discussion about this post