പയ്യോളി: ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ, എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച “എന്റെ സംരംഭം, നാടിന്റെ അഭിമാനം” പദ്ധതിയുടെ ഭാഗമായി പയ്യോളി നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.

മെയ് 30 ന് രാവിലെ 10. 30 ന് പയ്യോളി നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് ശില്പശാല ഉദ്ഘാടനം ചെയ്യും.

നഗരസഭാ ഹാളിൽ നടക്കുന്ന ശില്പശാലയിൽ ഉപാധ്യക്ഷ സി പി ഫാത്തിമ അധ്യക്ഷത വഹിക്കും.
സംരംഭക തൽപരരായ വ്യക്തികൾ, ഗ്രൂപ്പുകൾ എന്നിവർക്ക് സംരംഭങ്ങളെക്കുറിച്ച് അറിയാനും, മാർഗനിർദ്ദേശങ്ങൾക്കുമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

പങ്കെടുക്കാൻ താത്പര്യമുള്ളവർ, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
അനൂപ് ……………..7591914288
വൈശാഖ് ………9072062863
വൈശാഖ് ………9072062863
(എം എസ് എം ഇ ഫെസിലിറ്റേറ്റർമാർ, പയ്യോളി നഗരസഭ)








































Discussion about this post