പയ്യോളി: കേന്ദ്ര കേരള സർക്കാറുകളുടെ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് പയ്യോളി മുനിസിപ്പൽ കമ്മറ്റി നേതൃത്വത്തിൽ ബസ് സ്റ്റാന്റ് പരിസരത്ത് നിൽപ്പ് സമരം സംഘടിപ്പിച്ചു.
മണ്ഡലം മുസ്ലിംലീഗ് ട്രെഷറർ മഠത്തിൽ അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു.
എസ് കെ സമീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി വി അഹമ്മദ്, എ സി സുനൈദ്, കെ സി സിദ്ധീഖ്, ജസീൽ അബൂദ്, ടി പി നൗഷാദ് പ്രസംഗിച്ചു. എ വി സക്കരിയ സ്വാഗതവും സവാദ് വയരോളി നന്ദിയും പറഞ്ഞു.
Discussion about this post