പയ്യോളി: നഗരസഭ ബാല കലോത്സവവും അറബിക് സാഹിത്യോത്സവവും ഇന്നും നാളെയുമായി കണ്ണംകുളം എ എൽ പി സ്കൂളിൽ അരങ്ങേറും. ചൊവ്വാഴ്ച രാവിലെ 9.30 യ്ക്ക് പയ്യോളി നഗരസഭാധ്യക്ഷൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും.
വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി അധ്യക്ഷൻ പി എം റിയാസ് അധ്യക്ഷത വഹിക്കും. മേലടി എ ഇ ഒ പി ഹസീസ് മുഖ്യാതിഥിയാവും. നഗരസഭയിലെ 13 വിദ്യാലയങ്ങളിൽ നിന്നായി അഞ്ഞൂറോളം കലാ പ്രതിഭകൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
നാളെ (ബുധനാഴ്ച) വൈകീട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പയ്യോളി നഗരസഭ ഉപാധ്യക്ഷ പി വി പത്മശ്രീ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിക്കും. നഗരസഭ ഇംപ്ലിമെന്റ്റിംങ് ഓഫീസർ വി വത്സൻ അധ്യക്ഷത വഹിക്കും.
Discussion about this post