പയ്യോളി: നഗരസഭ സാക്ഷരതാ മിഷൻ നേതൃത്വത്തിൽ സാഹിത്യ ക്വിസ് മൽസരം സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി വിനോദ് അധ്യക്ഷത വഹിച്ചു.
മത്സരത്തിൽ രേഷ്മ സ്മിതേഷ് [ഒന്നാം സ്ഥാനം, ഡിവിഷൻ 5], പൂർണിമ ശ്രീധരൻ [രണ്ടാം സ്ഥാനം, ഡിവിഷൻ 17], സുനിത കുമാരി [മൂന്നാം സ്ഥാനം, ഡിവിഷൻ 9] എന്നിവർ സമ്മാനങ്ങൾക്കർഹരായി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജല ചെത്തിൽ, ടി പി പ്രജീഷ് കുമാർ, കെ വത്സൻ മാസ്റ്റർ, മാതാണ്ടി അശോകൻ മാസ്റ്റർ, സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ കെ ഷൈജ പ്രസംഗിച്ചു.
Discussion about this post