പയ്യോളി: നടപ്പിലാക്കുന്നത് കേന്ദ്രാവിഷ്കൃത പദ്ധതിയോ സംസ്ഥാനാവിഷ്കൃത പദ്ധതിയോ ആവട്ടെ, അത് പൂർത്തിയാവണമെങ്കിൽ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം കൂടിയുണ്ടാവണം. പക്ഷെ, അതാരും ചർച്ച ചെയ്യുന്നില്ലെന്നതാണ് യാഥാർഥ്യമെന്ന് കെ മുരളീധരൻ എം പി. പയ്യോളി നഗരസഭയുടെ വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ഇരിങ്ങൽ സർഗ്ഗാലയയിൽ വെച്ച് നടന്ന വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022 -23 വർഷത്തിൽ 128737000/- രൂപയുടെ വിവിധ പദ്ധതികൾക്ക് നഗരസഭ വികസന സെമിനാർ അംഗീകാരം നല്കി. 11369500/- രൂപ വീതം ശുചിത്വം മാലിന്യ സംസ്കരണത്തിനും, കുടിവെള്ള വിതരണത്തിനും നീക്കിവെച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് 6 കോടി രൂപയും വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് 4 കോടി രൂപയുമാണ് നീക്കിവെച്ചത്.
നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് സെമിനാറിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി എം ഹരിദാസൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജല ചെത്തിൽ, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി വിനോദ്,
കൗൺസിലർമാരായ ടി ചന്തു മാസ്റ്റർ, ചെറിയാവി സുരേഷ് ബാബു, ടി എം നിഷ ഗിരീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മഠത്തിൽ നാണു മാസ്റ്റർ, പയ്യോളിയുടെ മുൻ ഭരണ സമിതി അധ്യക്ഷരായ മഠത്തിൽ അബ്ദുറഹിമാൻ, വി ടി ഉഷ ആസൂത്രണ സമിതി അംഗങ്ങളായ സബീഷ് കുന്നങ്ങോത്ത്, വി എം ഷാഹുൽ ഹമീദ്, എ പി കുഞ്ഞബ്ദുള്ള പ്രസംഗിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ്ജ് സൂപ്രണ്ട് വി അനിൽ നന്ദിയും പറഞ്ഞു.
നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, വാർഡ് സഭ തെരെഞ്ഞെടുത്ത അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ വികസന സെമിനാറിൽ പങ്കെടുത്തു.
Discussion about this post