പയ്യോളി: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി പയ്യോളി നഗരസഭ കുടുംബശ്രീ സി ഡി എസ്സിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി ആസ്വാദന കുറിപ്പ് തയ്യാറാക്കൽ മത്സരം നടത്തി.
വായിച്ച ഏതെങ്കിലും ഒരു കൃതിയുടെ ആസ്വാദനമാണ് 1 മണിക്കൂർ കൊണ്ട് തയ്യാറാക്കേണ്ടിയിരുന്നത്. നഗരസഭ ഹാളിൽ വെച്ച് നടത്തിയ മത്സരത്തിൽ 16 പേർ പങ്കെടുത്ത് ആസ്വാദന കുറിപ്പ് തയ്യാറാക്കി. മികച്ച ആസ്വാദന കുറിപ്പ് തയ്യാറാക്കിയവർക്ക് കുടുംബശ്രീ സി ഡി എസ് സമ്മാനം നല്കുന്നതും അവരുടെ കുറിപ്പുകൾ ജില്ലാതല മത്സരത്തിലേക്ക് അയക്കുന്നതുമാണ്.
മാതാണ്ടി അശോകൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സമിതി സമ്മാനർ ഹമായ കുറിപ്പുകൾ തെരെഞ്ഞെടുക്കും. നഗരസഭയിൽ നടക്കുന്ന പരിപാടിയിൽ വെച്ച് സമ്മാനം വിതരണം ചെയ്യും.
സി ഡി എസ് ചെയർപേഴ്സൺ പി പി രമ്യ, മെമ്പർ സെക്രട്ടറി ടി പി പ്രജീഷ് കുമാർ, സാമൂഹ്യ ഉപസമിതി കൺവീനർ കെ റമീന, എൻ യു എൻ എം സിറ്റി മിഷൻ മാനേജർ എം തുഷാര, ക്യഷ്ണ, ദിന്യ നേതൃത്വം നല്കി.
Discussion about this post