പയ്യോളി: കേരള സർക്കാരിന്റെ “എന്റെ സംരംഭം നാടിന്റെ അഭിമാനം” എന്ന പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭകരെ കണ്ടെത്താനുള്ള പയ്യോളി നഗരസഭ തല സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു.

നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് ശിൽപശാല ഉദ്ഘാടനം ചെയ്തു. നഗരസഭ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് വ്യവസായ ഓഫീസർ സുധീഷ് കുമാർ ക്ലാസ്സെടുത്തു.

ജെ സി ഐ ട്രെയിനർ ലുക്ക്മാൻ അരീക്കോട് സംരംഭകർക്ക് വേണ്ട മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുറഹ്മാൻ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ ടി വിനോദ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൻ പി പി രമ്യ, പയ്യോളി നഗരസഭ പ്രോജക്ട് ഓഫീസർ ടി പി പ്രജീഷ് കുമാർ പ്രസംഗിച്ചു.

മേലടി വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ സ്വാഗതവും
നഗരസഭ തല വ്യവസായ വകുപ്പ് ഫെസിലിറ്റേറ്റർ അനൂപ് നന്ദിയും പറഞ്ഞു.
2022-23 സംരംഭക വർഷമായും ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനുമാണ് സർക്കാർ പദ്ധതി ലക്ഷ്യമിടുന്നത്.

കേന്ദ്ര സംസ്ഥാന പദ്ധതികളെക്കുറിച്ചും, സേവനങ്ങളും ലൈസൻസ് നടപടി ക്രമങ്ങളും സംബ്ബന്ധിച്ച് ശില്പശാലയിൽ ക്ലാസുകൾ നടത്തി. പുതിയ സംരംഭങ്ങളെ പറ്റിയും, നഗരസഭയിലെ സാധ്യതകളെപറ്റിയും ചർച്ച നടന്നു.

Discussion about this post