
പയ്യോളി: നഗരസഭാ തല കേരളോത്സവത്തിന് തുടക്കമായി. പയ്യോളി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ഗ്രൗണ്ടിൽ നടന്ന ഷട്ടിൽ ബാറ്റ്മിന്റൺ മത്സരം മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി വിനോദൻ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ സി പി ഫാത്തിമ മുഖ്യാതിഥിയായി. യൂത്ത് കോർഡിനേറ്റർ എസ് ഡി സുദേവ് സ്വാഗതവും ടി പവിത്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന മത്സരത്തിൽ

സിംഗിൾസിൽ കെ ടി ഗൗതം കുറ്റിയിൽ താഴ ഒന്നാം സ്ഥാനവും, ഋതുൽ കൃഷ്ണ കോഴിപ്പുനത്തിൽ രണ്ടാം സ്ഥാനവും നേടി. ഡബിൾസ് മത്സരത്തിൽ കെ ടി ഗൗതം -മുഹമ്മദ് ഫവാസ് ടീം ഒന്നാംസ്ഥാനവും ഋതുൽ കൃഷ്ണ -മുഹമ്മദ് നിദാൻ ടീം രണ്ടാം സ്ഥാനവും നേടി.



Discussion about this post