
പയ്യോളി: നഗരസഭ ആരോഗ്യ വിഭാഗം പയ്യോളി ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഒരു ചായക്കടയും, ലൈസൻസില്ലാതെ പ്രവർത്തിച്ചു വരുന്ന ഒരു ഹോട്ടലും അടച്ചുപൂട്ടുന്നതിന് നിർദ്ദേശം നൽകി.

ശുചിത്വ നിലവാരം തൃപ്തികരമല്ലാത്തതും മാലിന്യങ്ങൾ ശരിയായ വിധം നിർമ്മാർജനം ചെയ്യാത്തതുമുൾപ്പെടെ കണ്ടെത്തിയ വിവിധ ന്യൂനതകൾ പരിഹരിക്കുന്നതിനായി 6 സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി. 12 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ ടി ചന്ദ്രൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി പി. പ്രകാശൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

സാനിറ്റേഷൻ വർക്കർ ബാബു. ഡ്രൈവർ നാസിഫ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.വൈകിയും പരിശോധന തുടരുകയാണ്. നഗരസഭ പരിധിയിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ടി പി ചന്ദ്രൻ പയ്യോളി വാർത്തകളോട് പറഞ്ഞു.

Discussion about this post