പയ്യോളി: നഗരസഭ ആരോഗ്യ വിഭാഗം പയ്യോളിയിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇന്ന് എട്ടു സ്ഥാപനങ്ങളും മൽസ്യമാർക്കറ്റും പരിശോധിച്ചു. അയനിക്കാട് ഫെയ്മസ് ബേക്കറി ആൻ്റ് ഹോട്ടലിൽ നിന്ന് ഉദ്ദേശം 4 ലിറ്റർ ഉപയോഗിച്ച എണ്ണയും കാലാവധി കഴിഞ്ഞ ചീസും പിടിച്ചെടുത്തു. ഹോട്ടൽ ഉടമയ്ക്ക് നോട്ടീസ് നൽകി.

പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കുന്നതിനായി പ്ലാസ ഹോട്ടൽ അയനിക്കാട്, അയനിക്കാട് ഫാസ്റ്റ് ഫുഡ് ആൻ്റ് റസ്റ്റോറന്റ്, പയ്യോളി ടൗണിലെ കെ ടി ചിക്കൻ സ്റ്റാൾ, മുയ്യോത്ത് ചിക്കൻ സ്റ്റാൾ, മോഡേൺ ചിക്കൻ സ്റ്റാൾ, അറഫ ബീഫ് സ്റ്റാൾ, നോവൽ സ്വീറ്റ്സ് ബേക്കറി, റാഹത്ത് ഫിഷ് ബൂത്ത് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

തുടർന്ന് പയ്യോളി മൽസ്യ മാർക്കറ്റ് പരിശോധിച്ചു. തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് എടുക്കുന്നതിനും മാർക്കറ്റും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നതിനും നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുന്നതാണെന്ന് നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അ റിയിച്ചു.

പരിശോധനയ്ക്ക് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി ചന്ദ്രൻ നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി ജിഷ, ഡി ആർ രജനി, സാനിറ്റേഷൻ വർക്കർ ബാബു, ഡ്രൈവർ നാസിഫ് എന്നിവർ പങ്കെടുത്തു.




































Discussion about this post