പയ്യോളി: കൃഷി ഓഫീസർക്ക് നഗരസഭ യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങ് നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അമ്പിളി എലിസബത്തിന് ചെയർമാൻ ഉപഹാരം നൽകി.

നഗരസഭാ ഉപാധ്യക്ഷ സി പി ഫാത്തിമ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷഷരായ പി എം ഹരിദാസൻ, വി കെ അബ്ദു റഹിമാൻ, കെ ടി വിനോദൻ, നഗരസഭാംഗങ്ങളായ ടി ചന്തു മാസ്റ്റർ, ടി എം നിഷ ഗിരീഷ്, ചെറിയാവി സുരേഷ് ബാബു, സൂപ്രണ്ട് അനിൽ പ്രസംഗിച്ചു.

Discussion about this post