പയ്യോളി: നഗരസഭ 29 -ാം ഡിവിഷൻ വാർഡ് സഭ വിവിധ പരിപാടികളോടെ നടന്നു. വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ സി സുനൈദ് അധ്യക്ഷത വഹിച്ചു. വാർഡ് സഭയിൽ ഫ്രീ മെഡിക്കൽ ചെക്കപ്പും, വാർഡ് സഭയിൽ പങ്കെടുത്തവരിൽ നിന്നും പത്തുപേർക്ക് ആകർഷകമായ സമ്മാനവും വിതരണം ചെയ്തു, ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വാർഡ് സഭയിൽ വിശദമായ ചർച്ചകൾ നടന്നു. വാർഡ് വികസനസമിതി കൺവീനർ പി കെ ജാഫർ സ്വാഗതവും പി എം രാധ നന്ദിയും പറഞ്ഞു.
Discussion about this post