പയ്യോളി: സംസ്ഥാന സർക്കാരിന്റെ “തെളിനീരൊഴുകും നവകേരളം” പദ്ധതിയുടെ ഭാഗമായി പയ്യോളി നഗരസഭ 15-ാം ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തില്‍ മൂലന്തോട് മുതൽ മരൂത്താഴ വലിയതോട് വരെ ജലനടത്തം സംഘടിപ്പിച്ചു.

എല്ലാ ജലസ്രോതസുകളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിലേക്ക് പെതുജനപങ്കാളിത്തത്തോടെ ജലശുചിത്വസുസ്ഥിരത ഉറപ്പ് വരുത്തുന്നത് ലക്ഷ്യമാക്കിയാണ് ജലനടത്തം സംഘടിപ്പിച്ചത്.

നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം സിജിന പൊന്നിയേരി അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ, വാർഡ് വികസന സമിതി കൺവീനർ മുജേഷ് ശാസ്ത്രി,

ഒ ടി അബ്ദുറഹ്മാൻ, ടി ഉണ്ണികൃഷ്ണൻ, നിസാർ കീത്താന, റീജ കണ്ടമ്പത്ത്, കെ ഷീന, ടി കെ ചോയി, ഹംസ കൊവ്വുമ്മൽ, ബി എസ് ദർശന, പി കെ ബിന്ദു, ബാബു കണ്ടമ്പത്ത്, ചന്ദ്രൻ നടുക്കണ്ടി നേതൃത്വം നൽകി.



Discussion about this post