പയ്യോളി: മിഴിവ് കലാ സാംസ്കാരിക വേദി പയ്യോളിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് -2022 പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു.

ജീവകാരുണ്യ പ്രവർത്തകനായ ബാലൻ അമ്പാടി മുഖ്യ പ്രഭാഷണം നടത്തി. അവാർഡ് ജേതാക്കളായ കെ ടി രതീഷ്, രജീഷ് കെ സൂര്യ, ഫോട്ടോഗ്രാഫർ സുരേന്ദ്രൻ പയ്യോളി എന്നിവരെ ആദരിച്ചു. ആർ ടി ശശി മണിയൂർ അധ്യക്ഷത വഹിച്ചു.

പയ്യോളി നഗരസഭാംഗം ഷെജ്മിന അസൈനാർ, വി ടി സുരേന്ദ്രൻ, വേലായുധൻ കീഴരിയൂർ, ബാബുരാജ് ചെറുകുന്നുമ്മൽ, വി കെ അച്ചുതൻ, മനോജ് അയനിക്കാട്, ടി എം രാജൻ, സദു ആവള, കെ അനിതാ ദാമോധരൻ, കെ കമല പ്രസംഗിച്ചു. മനോജ് രാജാസ് സ്വാഗതവും പ്രദീപൻ അയനിക്കാട് നന്ദിയും പറഞ്ഞു.



Discussion about this post