പയ്യോളി: ദീർഘകാലം യുവകലാസാഹിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും അധ്യാപകനും പ്രമുഖ സാഹിത്യകാരനുമായിരുന്ന മണിയൂർ ഇ ബാലൻ്റെ പേരിൽ സ്മാരക ട്രസ്റ്റ് രൂപീകരിച്ചു. സാഹിത്യ-സാംസ്ക്കാരിക മേഖലകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്യുക, നവാഗതരായ എഴുത്തുകാർക്ക് പുരസ്ക്കാരം നൽകുക, ബാലൻ മാസ്റ്ററുടെ സ്മരണയ്ക്കായി സ്മാരകം നിർമ്മിക്കുക എന്നിവയാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
പയ്യോളിയിൽ നടന്ന മണിയൂർ ഇ ബാലൻ സ്മാരക ട്രസ്റ്റ് രൂപീകരണ യോഗത്തിൽ യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഷറഫ് കുരുവട്ടൂർ അധ്യക്ഷത വഹിച്ചു. ഡോ. ശശികുമാർ പുറമേരി, കെ കെ ബാലൻ, അഡ്വ. എസ് സുനിൽ മോഹൻ, പി ബാലഗോപാലൻ, കെ ശശിധരൻ, കെ പ്രദീപ് എന്നിവർ പ്രസംഗിച്ചു.

ട്രസ്റ്റിന്റെ രക്ഷാധികാരികളായി സി രാധാകൃഷ്ണൻ, പി കെ ഗോപി, ആലങ്കോട് ലീലാകൃഷ്ണൻ, യു കെ കുമാരൻ, ടി വി ബാലൻ, ഇ കെ വിജയൻ, എം നാരായണൻ എന്നിവരെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ജാനകി ടീച്ചർ (ചെയർപെഴ്സൺ), ഇ കെ അജിത്ത്, വി എം ഷാഹുൽ ഹമീദ്, (വൈസ്. ചെയർമാൻമാർ), ഡോ. ശശികുമാർ പുറമേരി (സെക്രട്ടറി), കെ ശശിധരൻ, പ്രദീപ് കെ (ജോ. സെക്രട്ടറിമാർ), ഗംഗാധരൻ അയനിക്കാട് (ട്രഷറർ) എന്നിവരേയും തെരഞ്ഞെടുത്തു. ഇ എം സതീശൻ, അഷ്റഫ് കുരുവട്ടൂർ, വിനീത് തിക്കോടി, സുധീർ രാജ് പി പി, ശശി എടവനക്കണ്ടി, പി ബാലഗോപാലൻ, എം കെ ഉത്തമൻ, അഡ്വ. എസ് സുനിൽ മോഹൻ എന്നിവർ ട്രസ്റ്റ് അംഗങ്ങളാണ്.
Discussion about this post