
പയ്യോളി: സ്വകാര്യ ആശുപത്രി മാനേജ്മെൻ്റിൻ്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് ഐ എൻ ടി യു സി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമരവാരത്തിന് ഇന്ന് തുടക്കമാവുമെന്ന് പ്രസിഡൻ്റ് എൻ എം മനോജ് അറിയിച്ചു.

ഇന്ന് വൈകീട്ട് 4 ന് കെയർ ആൻ്റ് ക്യൂർ ഹോസ്പിറ്റലിന് മുന്നിൽ കെ പി സി സി അംഗം മഠത്തിൽ നാണു സമരവാരം ഉദ്ഘാടനം ചെയ്യും. തുടർന്ന് എല്ലാ ദിവസവും വൈകിട്ട് 4.30ന് ഐ എൻ ടി യു സിയിൽ അഫിലിയേറ്റ് ചെയ്ത വിവിധ സംഘടനകൾ സായാഹ്ന ധർണ്ണകൾ സംഘടിപ്പിക്കും.

സഹപ്രവർത്തകനിൽ നിന്നും അപമര്യാദയോടെയുള്ള പെരുമാറ്റത്തിന് വിധേയയായി എന്നു മാനേജ്മെന്റിന് പരാതി കൊടുത്ത ജീവനക്കാരിയോട് സ്വയം പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട നടപടിയിൽ പ്രതിഷേധിച്ചാണ് സമരവാരം സംഘടിപ്പിക്കുന്നത്.

Discussion about this post