പയ്യോളി: നഗരസഭ കുടുംബശ്രീക്ക് പുതിയ സാരഥി. നേരത്തേ തിരഞ്ഞെടുക്കപ്പെട്ട എൻ കെ റീത്ത അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് പയ്യോളിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. 34 -ാം ഡിവിഷനിലെ സി ഡി എസ് അംഗം പി പി രമ്യയാണ് പുതിയ ചെയർപേഴ്സൺ. ബി പി എൽ വാർഡ് ആയി സംവരണം ചെയ്യപ്പെട്ട 15-ാം ഡിവിഷനെ പ്രതിനിധീകരിച്ച് പ്രീത ചോളം കയ്യിൽ സി ഡി എസ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് (ബുധൻ) 3.30 ന് നടന്ന കുടുംബശ്രീയുടെ യോഗത്തിലാണ് ഐകകണ്ഠേന രമ്യ തിരഞ്ഞെടുക്കപ്പെട്ടത്. വരണാധികാരി സുരേഷ് തിരഞ്ഞെടുപ്പ് യോഗം നിയന്ത്രിച്ചു.


Discussion about this post