പയ്യോളി: എസ് എം എ (സ്പൈനൽ മസ്കുലർ അട്രോഫി) രോഗം ബാധിച്ച കുറ്റ്യാടി പാലേരി മുഹമ്മദ് ഇവാന് സഹായഹസ്തവുമായി പയ്യോളി നഗരസഭ കുടുംബശ്രീ സി ഡി എസ്. 36 ഡിവിഷനുകളിലെ എ ഡി എസുകൾ,
ഹരിത കർമസേന എന്നിവയിൽ നിന്നും സമാഹരിച്ച 1,92,000/- രൂപയാണ് ഇവാൻ ചികിത്സാ സഹായ സമിതിക്ക് പയ്യോളി നഗരസഭ കുടുംബശ്രീ സി ഡി എസ് കൈമാറിയത്.
സി ഡി എസ് ചെയർപേഴ്സൺ പി പി രമ്യ തുക കൈമാറി. മെമ്പർ സെക്രട്ടറി ടി പി പ്രജീഷ് കുമാർ, അക്കൗണ്ടൻറ് ഷമീറ തോട്ടത്തിൽ എന്നിവർ സംബന്ധിച്ചു.
ഡിവിഷൻ -1 (8765 രൂപ), ഡിവി-2 (15160), ഡിവി -3 (8155), ഡിവി -4 (3580), ഡിവി -5 (5960, ഡിവി-6 (3600), ഡിവി-7 (8000 ), ഡിവി-8 (8500), ഡിവി-9 (3920), ഡിവി-10 (1000), ഡിവി-11 (1130), ഡിവി-12 (4700), ഡിവി-13 (7060), ഡിവി-14 (1700), ഡിവി-15 (1800), ഡിവി-16 (3000), ഡിവി-17 (3450), ഡിവി-18 (1640),
ഡിവി-19 (1930), ഡിവി-20 (1950), ഡിവി-21 (1550), ഡിവി-22 (10140), ഡിവി-23 (3510), ഡിവി-24 (10870), ഡിവി-25 (1560), ഡിവി-26 (1560), ഡിവി-27 (8200), ഡിവി-28 (4950), ഡിവി-29 (3000), ഡിവി-30 (10805), ഡിവി-31 (7500), ഡിവി-32 (16000), ഡിവി-33 (1000), ഡിവി-34 (4200), ഡിവി-35 (5000), ഡിവി-36 (3450), ഹരിത സേന-(2250)
തുടങ്ങി 36 ഡിവിഷനുകളിൽ നിന്ന് മൂന്ന് ദിവസങ്ങൾ കൊണ്ടാണ് പയ്യോളി നഗരസഭ കുടുംബശ്രീ ഈ തുക സമാഹരിച്ചത്.18 കോടി രൂപയാണ് മുഹമ്മദ് ഇവാൻ്റെ ചികിത്സാ ചിലവിനായി വേണ്ടത്.
Discussion about this post