പയ്യോളി: ഇരുവൃക്കകളും തകർന്ന് കിടപ്പിലായ, ഭിന്നശേഷിക്കാരനായ പയ്യോളി കണ്ണം വെള്ളി ഷാജി കരുണ തേടുകയാണ്. വിവിധ രോഗങ്ങളിൽ പെട്ടുഴലുന്ന ഷാജിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ വൃക്ക മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. വൃക്ക നൽകാൻ ഭാര്യ തയ്യാറായതോടെ ഏപ്രിൽ അവസാനം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് തയ്യാറാവണമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. ഇതിനുള്ള ഭീമമായ ചിലവ് കണ്ടെത്തുന്നത് ഇവരെ പ്രതിസന്ധിയിലാഴ്ത്തുകയാണ്. സുമനസ്സുകൾ സഹായിച്ചാൽ മാത്രമാണ് ഷാജിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനാകൂ.
![](https://payyolivarthakal.com/wp-content/uploads/2022/04/add-19-care-and-cure-270x300.jpg)
വൃക്കരോഗത്തിനുപുറമേ മറ്റു പലവിധ അസുഖങ്ങളും അലട്ടുന്നയാളാണ് ഭിന്നശേഷിക്കാരൻ കൂടിയായ ഷാജി. വർഷങ്ങളായി നടത്തിവരുന്ന പെരിട്ടോണിയൽ ഡയാലിസിസ് ഇനിയും തുടർന്നുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
![](https://payyolivarthakal.com/wp-content/uploads/2022/04/IMG-20220406-WA0222-204x300.jpg)
നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ കൊണ്ടാണ് ഷാജിയുടെ ജീവിതം മുന്നോട്ട് പോകുന്നത്. ശസ്ത്രക്രിയയ നടക്കണമെങ്കിൽ കാരുണ്യ /സ്നേഹസ്പർശം പദ്ധതി ആനുകൂല്യങ്ങൾക്കു പുറമെ ഇനിയും ലക്ഷങ്ങൾ ആവശ്യമായി വേണ്ടതുണ്ടെന്നും ചെറു സഹായങ്ങൾ പോലും വിലപ്പെട്ടതായിരിക്കുമെന്നും കണ്ണം വെള്ളി ഷാജി ചികിത്സ സഹായ കമ്മിറ്റി അറിയിക്കുന്നു.
സഹായങ്ങൾ എത്തിക്കേണ്ടത്:
Google Pay: 9946 682 167
Bank:
A/C No.17730200002528
IFSC: FDRL0001773
Federal Bank, Payyoli Branch
UPl ID: shajishajo782@oksbi
![](https://payyolivarthakal.com/wp-content/uploads/2022/03/one-day-add-model-1-300x200.jpg)
Discussion about this post