പയ്യോളി: കോഴിക്കോട് റൂറൽ പയ്യോളി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്തും മെഡിക്കൽ ക്യാമ്പും മറ്റ് ബോധവത്കരണ പരിപാടികളും നാളെ ശനിയാഴ്ച രാവിലെ 9 മുതൽ തുറയൂർ ബി ടി എം ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് വെച്ച് നടക്കും.
തുറയൂർ, മണിയൂർ, തിക്കോടി പഞ്ചായത്തുകളിലെയും പയ്യോളി മുൻസിപ്പാലിറ്റിയിലേയും എസ് സി/എസ് ടി വിഭാഗങ്ങൾക്കായുള്ള പരാതി പരിഹാര അദാലത്താണ് നാളെ നടക്കുക. ചടങ്ങിൽ കോഴിക്കോട് ജില്ലാ കലക്ടർ എ സ്നേഹിൽകുമാർ ഐ എ എസ്, ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു ഐ പി എസ് എന്നിവർ പങ്കെടുക്കും.
പരാതി പരിഹാര അദാലത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, കാർഷികം, വൈദ്യുതി, മൃഗസംരക്ഷണം, സിവിൽ സപ്ലൈസ്, എക്സൈസ്, തദ്ദേശ സ്വയംഭരണം, എസ് സി/എസ് ടി വികസനം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്ധ്യോഗസ്ഥർ പരാതി കേൾക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും.
തുടർന്ന് വിവിധ കലാപരിപാടികളോടൊപ്പം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് അവതരിപ്പിക്കുന്ന ‘അനന്തരം ആനി’ നാടകവും അരങ്ങേറും.
Discussion about this post