പയ്യോളി: വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ പയ്യോളി മുനിസിപ്പാലിറ്റി 16, 17, 18, 19 ഡിവിഷനുകൾ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതിക്ക് രൂപം നൽകി.

രൂപീകരണ യോഗം നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫിസർ ദീപു ലാൽ ബോധവൽക്കരണ ക്ലാസെടുത്തു.

നഗരസഭാംഗം സി കെ ഷഹനാസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാംഗം
ഗോപാലൻ കാര്യാട്ട്, ഷജ്മിന അസൈനാർ, കെ അബ്ദുറഹിമാൻ മാസ്റ്റർ, പ്രഭാകരൻ പ്രശാന്തി, ചന്ദ്രൻ തോട്ടത്തിൽ, പി വി മുഹമ്മദലി, എൻ പി ചന്ദ്രൻ പ്രസംഗിച്ചു.

ഭാരവാഹികളായി നാരായണൻ കാര്യാട്ട് (ചെയർമാൻ), കൃഷ്ണൻ ചരിച്ചിൽ (കൺവീനർ), ഹംസ കാട്ടുകണ്ടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


































Discussion about this post